തളിപ്പറമ്പ്: റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.എസ്.എഫ്.ഐ നേതാക്കളായ അതുല്‍, സിദ്ധാര്‍ത്ഥ്, അമല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്.


വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 1.45 മുതല്‍ 2.10 വരെയുള്ള സമയത്ത്
മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തുനിന്ന് തളിപ്പറമ്പ് ഹെഡ് പോസറ്റ് ഓഫീസിലേക്കുള്ള വഴിയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിനാണ് കേസ്
Police have registered a case against SFI activists who staged a demonstration.